Latest News & Events

Vicars Message

ഈശോയിൽ പ്രിയപ്പെട്ടവരെ,

നീർകുമിള പോലെ ക്ഷണികമായ ഈ ജീവിതത്തിൽ ഒഴുക്കിൽ പെടാൻ വയ്യ, ഒഴുകാതെയും വയ്യ എന്ന അവസ്തയിൽ നാം തിരക്കിൽ നിന്ന് തിരക്കിലേക്ക് അറിഞ്ഞോ അറിയാതെയോ വഴുതി വീഴുകയാണ് . ഇത്തരം തിരക്കുകളിൽപെട്ട നമ്മുടെ ജീവിതം ദുസഹമായി തീർന്നിരിക്കുന്നു. ഈ ലോകത്തിൻറെ വിസ്മയമായ ഇലക്ട്രോണിക് യുഗം നമ്മെ പെട്ടന്ന് കീഴ്പെടുത്തിയിരികുന്നു. ഇത്തരം ഇലക്ട്രോണിക് മാധ്യമങ്ങളിലെ നന്മകളെ ഹൃദയത്തോട് ചേർത്ത് വക്കുകയും തിന്മകളെ തിരസ്കരികുകയും ചെയ്യാനുള്ള അറിവും വിവേകവും നമുക്കാവശ്യമാണ് . ലോകത്തിലേക്ക്‌ കടന്നുവരുന്ന എല്ലാ പുത്തൻ ആശയങ്ങളെയും അതിൽ അടങ്ങിയിരിക്കുന്ന എല്ലാ നല്ല വശങ്ങളെയും സഭയെന്നും മാറോടു ചേർത്തിട്ടുണ്ട്. അത്തരം ആശയങ്ങളിൽ ഒന്നാണല്ലോ വെബ്സൈറ്റ്. ഈ വെബ്‌സൈറ്റിൽ കൂടി ലോകത്തിൻറെ ഏതു കോണിൽ ഉള്ളവരിലേക്കും തന്റെ ആശയം നുറുങ്ങു സമയം കൊണ്ട് എത്തിക്കാൻ കഴിയുന്ന ആ വലിയ ആശയത്തെ, പൂർണമായും ഉപയോഗിക്കുക എന്ന ലക്ഷ്യത്തിൽ ലോകമെല്ലാം വിരൽ തുംബിലെന്ന സത്യം മനസിലാക്കി നമ്മുടെ മലയാളം കൂട്ടായ്മയുടെ വെബ്‌സൈറ്റിൽ നമ്മുടെ സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും രേഖപെടുത്തിയിരികുന്നു .

ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ അടങ്ങിയിരിക്കുന്നു ഈ വെബ്‌സൈറ്റിൽ . എല്ലാവരും ഇത് വീക്ഷിക്കുകയും നമ്മുടെ മലയാളം കൂട്ടായ്മയുടെ എല്ലാ പ്രവർത്തനങ്ങളിലും ഒരുമയോടെ പങ്കുചേർന്ന് ഇതിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ വേണ്ടി നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം ,

ഫാ. ബേബിച്ചൻ ഏറത്തെൽ

Powered By Indic IME